life

കോട്ടയം : ലൈഫ് 2020 പദ്ധതിയിൽ ജില്ലയിലെ അപേക്ഷകരുടെ അർഹതാ പരിശോധന പൂർത്തിയായി. 29340 പേരാണ് പട്ടികയിൽ ഉൾപ്പട്ടിരിക്കുന്നത്. 2016 ലെ പട്ടികയിൽ ഉൾപ്പെടാതെ പോയവർക്കും അപേക്ഷ നൽകുന്നതിന് അവസരം നൽകിയിരുന്നു.
കൂടാതെ ഭവനരഹിതരായ 29701 പേരുടെയും ഭൂരഹിത ഭവനരഹിതരായ 14708 പേരുടെ അപേക്ഷകളും ലഭിച്ചു. ഇവരിൽ നിന്ന് ഭൂമിയുള്ള ഭവനരഹിതർ, ഭൂമിയില്ലാത്ത ഭവനരഹിതർ, ഭവനനിർമ്മാണം പൂർത്തീകരിക്കാത്തവർ, വാസയോഗ്യമായ ഭവനമില്ലാത്തവർ, പുറമ്പോക്കിലോ തീരദേശമേഖലയിലോ തോട്ടം മേഖലയിലോ താത്കാലിക ഭവനമുള്ളവർ എന്നിവരെയാണ് ഗുണഭോക്താക്കളായി അംഗീകരിച്ചിരിക്കുന്നത്. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചതെന്ന് ജില്ലാ കോ-ഓർഡിനേറ്റർ പി.എസ്.ഷിനോ പറഞ്ഞു.