
കോട്ടയം : പട്ടികജാതി വികസന വകുപ്പ് മുഖേന ഇ ഗ്രാന്റ് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾ അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.ഇ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ 28 നകം വേരിഫിക്കേഷൻ നടത്തണം. സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അതാത് സ്ഥാപനങ്ങൾ വഴിയും, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ജില്ലാ പട്ടികജാതി വികസന ഓഫീസ് വഴിയുമാണ് വേരിഫിക്കേഷൻ നടത്തേണ്ടത്. ഇ ഗ്രാന്റ് സൈറ്റിൽ സീറോ ബാലൻസ് അക്കൗണ്ട് ഉൾപ്പെടുത്തിയിരിക്കുന്നവർ സേവിംഗ് അക്കൗണ്ടാക്കി മാറ്റി വേരിഫിക്കേഷൻ പൂർത്തീകരിക്കണം. ഫോൺ : 048 2562503