കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടേയും, മദ്യപസംഘത്തിന്റെയും വിഹാരകേന്ദ്രമായതോടെ യാത്രക്കാർ ഭീതിയിൽ.
അന്യജില്ലകളിൽ നിന്ന് ഉൾപ്പെടെ ദിനംപ്രതി നൂറ് കണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. കൂടുതലും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമാരുമാണ്.
കൂടാതെ, വിദ്യാർത്ഥികളും സ്ത്രീകളും സ്റ്റാൻഡിന് പുറത്ത് ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്. യാത്രക്കാർക്കായി സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളും ഇവർ കൈക്കലാക്കി.
പകൽസമയങ്ങളിൽ പരസ്യമായി മദ്യപാനം നടത്തി ഇരിപ്പിടങ്ങളിൽ കിടന്നുറങ്ങുകയാണിവർ. രാത്രി മദ്യലഹരി വിട്ടശേഷം ചിലർ മടങ്ങും. രോഗികളായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഇരിപ്പിടം പോലുമില്ലാതെ തറയിൽ ഇരിക്കേണ്ട അവസ്ഥയിൽ ആണ്.
@പൊലീസ് കാഴ്ചക്കർ
ദിവസങ്ങൾക്ക് മുൻപ് യുവാക്കൾ അമിതമായി മദ്യപിച്ച് ഇരിപ്പിടത്തിൽ കിടന്നു ഉറങ്ങുകയും, വയോധികൻ പരസ്യമായി മദ്യപിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അമിതമായി മദ്യപിച്ചു കിടക്കുന്നതിനാൽ ഒന്നും ചെയ്യാനാവാതെ മടങ്ങി.
24 മണിക്കൂറും ഹൈവേ പൊലീസ് രാത്രികാലങ്ങളിൽ പെട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ കുറവുണ്ടാകുന്നില്ല.
@ഗുണ്ടാ ഏറ്റുമുട്ടൽ പതിവ്
ഗുണ്ടാസംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതും ഇവിടെ പതിവാണ്. ഇതിനോടകം നിരവധി പേർക്കതിരെ ആണ് കാപ്പ ചുമത്തിയത്. എന്നിട്ടും ഗുണ്ടകൾക്കും അക്രമങ്ങൾക്കും കുറവൊന്നും ഇല്ല.
@
സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുവാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം. ഭീതിയോടെ ആണ് കച്ചവടം നടത്തുന്നത്.
വ്യാപാരികൾ