കോട്ടയം : ചുട്ടുപൊള്ളുന്ന വെയിലിന് ആശ്വാസമായി വേനൽമഴ പെയ്തിറങ്ങി. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് കോട്ടയം നഗരത്തിലും പരിസരത്തും മഴ പെയ്തിറങ്ങിയത്. രാവിലെ ചുട്ടുപൊള്ളുന്ന വെയിലായിരുന്നു. ഉച്ചയോടെ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായി. തുടർന്ന് ചാറ്റൽ മഴയായി. അരമണിക്കൂറോളം മഴ നീണ്ടുനിന്നു. അപ്രതീക്ഷിതമായി മഴപെയ്തതോടെ ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രികരും സമീപത്തെ വ്യാപാരസ്ഥാപനത്തിന് മുമ്പിലും മറ്റും അഭയം തേടി.