covid

കോട്ടയം : ജില്ലയിൽ 1367 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1364 സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 20 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3342 പേർ രോഗമുക്തരായി. 6738 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 553 പുരുഷൻമാരും 638 സ്ത്രീകളും 176 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 291 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 23634 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 434891 പേർ കൊവിഡ് ബാധിതരായി. 412920 പേർ രോഗമുക്തി നേടി. 27507 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭ പരിധിയിലാണ് രോഗബാധിതർ കൂടുതൽ 204 പർ.