ചങ്ങനാശേരി : നഗരസഭയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.എസ്.യു.വിന്റെ നേതൃത്വത്തിൽ ജീവനക്കാർ പണിമുടക്കി. പ്രതിഷേധയോഗം നഗരസഭാ പ്രതിപക്ഷനേതാവ് കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പി.എ നിസാർ, മാത്യൂസ് ജോർജ്, കെ.എം.സി.എസ്.യു നേതാക്കളായ ജി.സുരേഷ് ബാബു, എൻ.സിന്ധു, എ.എസ് ബിജുമോൻ, എം.ആർ.സാനു, ടി.എസ്.ധനീഷ്, ഷാജഹാൻ, ബിന്ദു വിശ്വനാഥ് എന്നിവർ സംസാരിച്ചു.