ഇളങ്ങുളം:ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ആഘോഷം ഇന്ന് തുടങ്ങും.15ന് സമാപിക്കും. തൃച്ചാറ്റുകുളം വിഷ്ണുനാരായണൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.ഇന്ന് രാവിലെ 8ന് സമൂഹപ്രാർത്ഥന,വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന,ദീപക്കാഴ്ച,7.30ന് സംഗീതവിരുന്ന് .നാളെ രാവിലെ 7ന് വിഷേഷാൽ ഗുരുപൂജ,7.30ന് മൃത്യഞ്ജയഹോമം,10ന് സർവൈശ്വര്യപൂജ,1ന് പ്രസാദമൂട്ട്,വൈകിട്ട് 5.30ന് ശാരദാമന്ത്രാർച്ചന, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 8ന് യജ്ഞപ്രസാദം. ചൊവ്വാഴ്ച പ്രതിഷ്ഠാദിനം. രാവിലെ 7ന് പഞ്ചവിംശതികലശപൂജ, 8ന് ബ്രഹ്മകലശപൂജ, 10ന് അനുഗ്രഹപ്രഭാഷണം,11ന് കലശാഭിഷേകം,11.45ന് പുഷ്പാഭിഷേകം,12.30ന് പ്രസാദമൂട്ട്,വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴച, 7ന് ഹൃദയജപലഹരി,ശിവഹരി ഭജൻസ് വൈക്കം.