കൊടുങ്ങൂർ:ധനകാര്യസ്ഥാപനമായ വാഴൂർ ശ്രീനാരായണനിധി ലിമിറ്റഡ് നാളെ മുതൽ പ്രവർത്തനം തുടങ്ങും.രാവിലെ 11ന് ഗവ.ചീഫ് വിപ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം നിർവഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ആദ്യനിക്ഷേപം സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുചന്ദ്രൻ, അംഗങ്ങളായ സേതുലക്ഷ്മി, അജിത്കുമാർ, ശ്രീകാന്ത് പി. തങ്കച്ചൻ, വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് രാജൻ കുമ്പുക്കൽ, അഡ്വ.സേതുരാജ്, വി.എൻ.മനോജ്, അംബ ചന്ദ്രൻ, വി.എം.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിക്കും.