പള്ളിക്കത്തോട്: സി.പി.ഐ.യുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. പള്ളിക്കത്തോട്ടിൽ കയ്യൂരി ബ്രാഞ്ചിന്റെ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാറത്താനത്ത് കെ.എസ് പത്മനാഭപിള്ള നഗറിൽ നടന്ന സമ്മേളനത്തിൽ എ.ആർ രാജശേഖരൻ കർത്ത അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി അഡ്വ.എം.എ.ഷാജി, മണ്ഡലം അസി.സെക്രട്ടറി രാജൻ ചെറുകാപ്പള്ളി, ജില്ലാ കൗസിൽ അംഗം മോഹൻ ചേന്നംകുളം, ലോക്കൽ സെക്രട്ടറി എം.എൻ.കൃഷ്ണപിള്ള, എം.എസ് സജീവ് തുടങ്ങിയവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി ഡി. സന്തോഷ് പാറത്താനത്തിനെ തിരഞ്ഞെടുത്തു. പതിനൊന്നംഗ ലോക്കൽ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.