പൊൻകുന്നം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പൊൻകുന്നം സ്‌പെഷ്യൽ സബ് ജയിൽ ലൈബ്രറിക്ക് 20,000 രൂപയുടെ പുസ്തകങ്ങൾ കൈമാറി. ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. മദ്ധ്യമേഖല ജയിൽ ഡി. ഐ.ജി. സാം തങ്കയ്യൻ മുഖ്യാതിഥിയായിരുന്നു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ ശ്രീകുമാർ പുസ്തകങ്ങൾ ജയിൽ സൂപ്രണ്ട് ശ്രീജിത്തിന് കൈമാറി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ബാബു കെ.ജോർജ്, സെക്രട്ടറി എൻ.ചന്ദ്രബാബു, ജോയിന്റ് സെക്രട്ടറി എൻ.ഡി ശിവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി രാധാകൃഷ്ണൻ നായർ, പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ചിത്രം: പൊൻകുന്നം സബ് ജയിലിൽ ലൈബ്രറി കൗൺസിലിന്റെ പുസ്തകങ്ങൾ കൈമാറുന്ന ചടങ്ങ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.