പാലാ: പൂവരണി മഹാദേവന്റെ ആറാട്ട് മീനച്ചിലാറ്റിലെ പാലക്കയം കടവിൽ ഭക്തിനിർഭരമായി നടന്നു. ആറാട്ടെഴുന്നള്ളത്തിൽ നിരവധി ഭക്തർ പങ്കാളികളായി. മീനച്ചിൽ വടക്കേ കാവിലെ ഇറക്കി പൂജയ്ക്കു ശേഷം കുമ്പാനി വഴി പൂവരണി ക്ഷേത്രത്തിലേക്കു വന്ന എഴുന്നെള്ളത്തിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വരവേറ്റു. രാത്രിയിൽ നടന്ന കൊടിക്കീഴിൽപ്പറയ്ക്കും, വലിയ കാണിക്കയ്ക്കും ശേഷം ഉത്സവം കൊടിയിറങ്ങി.