പാലാ : ദേശീയ ശാസ്ത്രദിന ആചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംസ്‌കാരവേദി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ' നൂതന ആശയ ഉത്സവ്' എന്ന പേരിൽ മത്സരങ്ങൾ സംഘടിപ്പിക്കും. നിർമ്മിത ബുദ്ധി, കാലാവസ്ഥാ വ്യതിയാനം, കാർഷിക സാങ്കേതികവിദ്യ, പകർച്ചവ്യാധി നിർമാർജനം എന്നീ വിഷയങ്ങളിൽ ഒന്നുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ അവതരിപ്പിക്കാനും സർഗശേഷി പ്രകടമാക്കാനും വിദ്യാർത്ഥികൾക്ക് അവസരങ്ങൾ നൽകുകയാമ് ലക്ഷ്യം. വിദ്യാർത്ഥികളുടെ കണ്ടെത്തലുകൾ അഞ്ചു മിനിറ്റിൽ കവിയാത്ത വീഡിയോ, പവർ പോയിന്റ് പ്രസന്റേഷൻ, സയൻസ് ഫിക്ഷൻ, കോമിക്‌സ്, ആനിമേഷൻ, ഇൻഫോ ഗ്രാഫിക്‌സ് തുടങ്ങിയ രൂപങ്ങളിൽ അവതരിപ്പിക്കാം. ജില്ലയിൽ നിന്നുള്ള ഏറ്റവും മികച്ച രണ്ട് അവതരണങ്ങൾ സംസ്ഥാനതല മത്സരത്തിനായി പരിഗണിക്കും. വിജയികൾക്ക് ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് നടക്കുന്ന ചടങ്ങിൽ ക്യാഷ് അവാർഡുകളും മെമെന്റോയും സർട്ടിഫിക്കറ്റുകളും നൽകും. നൂതനാശയ ഉത്സവത്തിന്റെ നടത്തിപ്പിന് സംസ്‌കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ , ജനറൽ കൺവീനർ ബാബു ടി ജോൺ, അക്കാദമിക് കോഓർഡിനേറ്റർ ഡോ. എ.ജി മാത്യൂസ് എന്നിവരുടെ നേതൃത്വത്തിൽ സമിതിയെ തെരഞ്ഞെടുത്തു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 23നകം സംസ്‌കാര വേദി ജില്ലാ പ്രസിഡന്റ് ബാബു ടി ജോണിന്റെ പക്കൽ അവതരണങ്ങൾ ഓൺലൈനായി നൽകണം. ഫോൺ :9447200569.