മണർകാട്: മണർകാട് വ്യത്യസ്ഥ അപകടങ്ങളിലായി രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടർ ആശുപത്രി മതിലിലേക്ക് ഇടിച്ചുകയറി യുവാവിന് പരിക്കേറ്റു. തൂത്തുട്ടി സ്വദേശി അഖിൽ (24) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. മണർകാട് സെൻ്റ് മേരീസ് ആശുപത്രിയുടെ മതിലിലേക്കാണ് സ്കൂട്ടർ ഇടിച്ചു കയറിയത്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി. മണർകാട് കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെ മണർകാട് കവലയിൽ വൺവേ ബൈപ്പാസ് റോഡിലായിരുന്നു അപകടം. വൺവേ ബൈപ്പാസ് റോഡിൽ തെറ്റായ ദിശയിൽ എത്തിയ കാറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബൈക്ക് യാത്രക്കാരനെ സ്ഥലത്തെത്തിയ മണർകാട് പൊലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.