വൈക്കം.കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും, പ്രമുഖ ദലിത് എഴുത്തുകാരനുമായ ദലിത് ബന്ധു എൻ കെ ജോസിൻ്റെ 140 - മത് കൃതിയായ കേരളത്തനിമയുടെ പ്രകാശനം നടത്തി. കാലടി സർവകലാശാലയിലെ പ്രൊഫ: അജയ്ശേഖർ കെ.ജെ.യു ജില്ലാ സെക്രട്ടറി പി.ഷൺമുഖന് പുസ്തകം നൽകി പ്രകാശനം നടത്തി. ഭീം മിഷൻ ചെയർമാൻ അഡ്വ: സജി കെ ചേരമൻ അദ്ധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഐ.ആർ സദാനന്ദൻ,പി.വി.നടേശൻ, പ്രഭാകരൻ മാസ്റ്റർ, തിലകമ്മ, പി.കെ കുമാരൻ അജി ചാലാക്കേരി ജിതേഷ് വയനാട് ബിൻസി ജോസഫ്, സന്തോഷ് തളിക്കളം, എം റ്റി ഋഷി കുമാർ എന്നിവർ പങ്കെടുത്തു.