
കറുകച്ചാൽ : മാന്തുരുത്തിയിൽ (ഉത്രാടം) എം.എസ്.വിജയൻ (66- റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ) നിര്യാതനായി. അഖില കേരള ബാലജനസഖ്യം സംസ്ഥാന വൈസ് പ്രസിഡന്റ്, ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹി, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, എൻ.എസ്.എസ് പ്രതിനിധിസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : ഉഷ വിജയൻ (കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ ക്ഷേമകാര്യ ചെയർപേഴ്‌സൺ,) പത്തനംതിട്ട കരിമ്പനകുഴി കുടുംബാംഗം. മക്കൾ : അനന്തു വിജയശങ്കർ (കാനറാ ബാങ്ക് മാനേജർ എറണാകുളം), അനഘ വിജയശങ്കർ (സൗദി). മരുമക്കൾ : സൗമ്യ (തറയിൽ അടൂർ ), വിവേക് മധു (സൗദി, കീഴൂട്ട്, മുഖത്തല). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.