adarickal
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു അഗ്നിശമന സേനാംഗങ്ങളെ അനുമോദിക്കുന്നു.


അടിമാലി: മലമ്പുഴ ചേറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ ദൗത്യസംഘത്തിനൊപ്പമുണ്ടായിരുന്ന ജില്ലയിൽ നിന്നുള്ള അഗ്‌നിശമനസേനാംഗങ്ങൾക്ക് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരവ് നൽകി.അടിമാലി ഫയർഫോഴ്‌സ് യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റ്റി .ആർ പ്രദീപ്,ഇടുക്കിയിൽ നിന്നുള്ള അസിസ്റ്റന്റ് സേറ്റേഷൻ ഓഫീസർ ജോയി, സീനിയർ ഫയർമാൻ അനീഷ്, മൂന്നാറിൽ നിന്നുള്ള ഫയർമാൻ സുഹൈബ് എന്നിവരായിരുന്നു യുവാവിനെ രക്ഷപ്പെടുത്തിയ ദൗത്യസംഘത്തിനൊപ്പമുണ്ടായിരുന്ന ജില്ലയിൽ നിന്നുള്ള അഗ്‌നിശമനസേനാംഗങ്ങൾ.സാഹസിക രക്ഷാ ദൗത്യത്തിൽ പങ്കാളികളായ സേനാംഗങ്ങൾക്ക് ആദരവ്നൽകി.പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു സേനാംഗങ്ങളെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് കെ ബി ജോൺസൻ അധ്ദ്ധ്യക്ഷത വഹിച്ച ആദരിക്കൽ ചടങ്ങിൽ റ്റി ആർ ബിജി, കെ ആർ ജയൻ,ജാൻസി ജോഷി, എ എൻ സജികുമാർ,ഷിബിൻ വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.