കുമരകം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ ഇന്ന് നടക്കും. രാവിലെ 5.30 മുതൽ മഹാഗണപതിഹവനം, മുളപൂജ, അധിവാസംവിടർത്തി പൂജ, വലിയപാണി, പ്രാസാദപ്രതിഷ്ഠ, പീഠപ്രതിഷ്ഠ, നപുംസകശിലാപ്രതിഷ്ഠ, രത്‌നന്യാസം, ബിംബകലശാദികൾ എഴുന്നള്ളിക്കൽ, തുടർന്ന് രാവിലെ 8.29നും 10.05നും മദ്ധ്യേ പ്രതിഷഠാകർമ്മം ശിവഗിരിമഠം ട്രഷറർ സ്വാമി ശാരദാനന്ദ നിർവഹിക്കും. ക്ഷേത്രാചാര്യൻ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. അഷ്ടബന്ധലേപനം, കുംഭേശ, നിദ്രാജീവകലശാഭിഷേകങ്ങൾ, വിശേഷാൽ പൂജ, പ്രതിഷ്ഠാബലി, പ്രതിഷ്ഠാ ദക്ഷിണ, ദീപസ്ഥാപനം, ചിദ്ബിംബ സമ്മേളനം, വൈകിട്ട് മുളപൂജ, സോപാനത്തിൽ പത്മമിട്ടുപൂജ. എന്നിവ നടക്കും.