ചാമംപതാൽ : ആഴ്ചകളായി പാതയോരത്ത് കിടക്കുന്ന ടോറസ് ലോറി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. ചാമംപതാൽ പൊൻകുന്നം റോഡിൽ പാലയ്ക്കാകുഴിപടി ഭാഗത്ത് 15 ദിവസത്തോളമായി ലോറി റോഡരികിൽ കിടക്കുകയാണ് . വീതി കുറഞ്ഞ റോഡിൽ ഇത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ബ്രേക്ക് ഡൗൺ ആയതിനെ തുടർന്നാണ് വാഹനം ഇവിടെ നിർത്തിയിട്ടത്. എന്നാൽ രാത്രിയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇരുചക്രവാഹനം ഇടിച്ചതായി സംശയം ഉണ്ടെന്ന് പൊലീസ് അറിയിച്ചതായി നാട്ടുകാർ പറഞ്ഞു. എന്നാൽ പിന്നീട് ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും നടപടികൾ ഒന്നും ഉണ്ടായില്ല.ലോറി ഇപ്പോഴും വഴിയരികിൽ തന്നെ കിടക്കുകയാണ്.