
പൊൻകുന്നം: ദേശീയ ശാസ്ത്രദിന ആചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം) സംസ്‌കാരവേദി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ' നൂതന ആശയ ഉത്സവ്' മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നിർമ്മിത ബുദ്ധി, കാലാവസ്ഥാ വ്യതിയാനം, കാർഷിക സാങ്കേതികവിദ്യ, പകർച്ചവ്യാധി നിർമ്മാർജനം എന്നിവയിലൊരു വിഷയത്തിൽ ആശയങ്ങൾ അവതരിപ്പിക്കാം. അഞ്ചു മിനിറ്റിൽ കവിയാത്ത വീഡിയോ, പവർ പോയിന്റ് പ്രസന്റേഷൻ, സയൻസ് ഫിക്ഷൻ, കോമിക്‌സ്, ആനിമേഷൻ, ഇൻഫോ ഗ്രാഫിക്‌സ് തുടങ്ങിയ രൂപങ്ങളിൽ നൽകാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 23നകം സംസ്‌കാര വേദി ജില്ലാ പ്രസിഡന്റ് ബാബു ടി ജോണിന് അവതരണങ്ങൾ ഓൺലൈനായി നൽകണം. ഫോൺ :9447200569