vazzhiyoram

കോട്ടയം: മൂന്നാഴ്ചയ്ക്ക് ശേഷം അന്യസംസ്ഥാന തൊഴിലാളികളുടെ ഞായറാഴ്ചത്തെ വഴിയോര വാണിഭം വീണ്ടും സജീവമായി. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ, പുളിമൂട് ജംഗ്ഷനിൽ അടഞ്ഞുകിടക്കുന്ന കടകളുടെ മുൻവശം കേന്ദ്രീകരിച്ച് നടത്തിയിരുന്ന തെരുവു കച്ചവടം മുടങ്ങിയിരുന്നു. ഇന്നലെ മുതൽ അതു പുനരാരംഭിച്ചു.

അൻപത് രൂപ മുതലുള്ള ജീൻസുകൾ, ട്രാക്ക് പാന്റ്സുകൾ, 50 രൂപ മുതലുള്ള ഹെഡ്സെറ്റുകൾ, കറിക്കരിയാനുള്ള ചെറുപിച്ചാത്തികൾ, ചെരുപ്പുകൾ, കമ്പിളികൾ, പ്ലാസ്റ്റിക്ക് ഉപകരണങ്ങൾ തുടങ്ങി ശരീരത്തിൽ പച്ചകുത്തുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. വൈകുന്നേരം നാല് മണിക്ക് ശേഷം പുളിമൂട് ജംഗഷനിലെത്തുന്നവർക്ക് പെരുമ്പാവൂരിലോ പായിപ്പാടോ എത്തിയ പ്രതീതിയാണ് അനുഭവപ്പെടുക. മൂന്നാഴ്ചകൾക്ക് ശേഷം തുറന്നതിനാൽ പതിവിലുമധികം തിരക്ക് ഇന്നലെ അനുഭവപ്പെട്ടു.