പാലാ: രൂപതയിൽ പുതിയ ഒരു വികാരി ജനറാളിനെക്കൂടി ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. ഇപ്പോൾ ജർമ്മനിയിലുള്ള ഫാ. ജോസഫ് കണിയോടിക്കലാണ് പുതിയ വികാരി ജനറാൾ. ഇദ്ദേഹം മാർ സ്ലീവാ മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടറായും ചുമതലയേൽക്കും. മാർസ്ലീവാ മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന മോൺ. എബ്രാഹം കൊല്ലിത്താനത്തുമലയിൽ മുട്ടുചിറ ഫൊറോനാ പള്ളി വികാരിയാകും. പാലാ രൂപതയിലെ വിവിധ ഇടവകകളിലെ വികാരിമാരുടെ സ്ഥലംമാറ്റ ലിസ്റ്റിലും ബിഷപ് കല്ലറങ്ങാട്ട് ഒപ്പുവച്ചു. ഫെബ്രുവരി 19ന് വിവിധ ഇടവകകളിൽ പുതിയ വികാരിമാർ ചുമതലയേൽക്കും. പാലാ രൂപതയുടെ ഫിനാൻസ് ഓഫീസറായി ഫാ. ജോസഫ് മുത്തനാട്ടിനെയും ഗുഡ്‌ഷെപ്പേർഡ് മൈനർ സെമിനാരി റെക്ടറായി ഫാ. ജേക്കബ് വടക്കേലിനെയും നിയമിച്ചിട്ടുണ്ട്. ഇലഞ്ഞി, മുട്ടുചിറ എന്നീ ഫൊറോനാ പള്ളികളിലെ വികാരിമാരെയും മാറ്റിയിട്ടുണ്ട്.