ഭരണങ്ങാനം : റബറിന്റെ ഇലക്കേടുകളും കാലാവസ്ഥ വ്യതിയാനവും മൂലം റബർ ഉത്പാദനം വളരെ കുറയുന്ന സാഹചര്യത്തിൽ റബർ വിലസ്ഥിരതാ ഫണ്ട് മുഖേന റബർ കർഷകർക്കുള്ള ധനസഹായപരിധി ഒരു കിലോയ്ക്ക് 300 രൂപയായി സംസ്ഥാന സർക്കാരിന്റെ അടുത്ത ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് ഇൻഫാം വിജ്ഞാന വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചേർന്ന റബർ കർഷകസമ്മേളനം ആവശ്യപ്പട്ടു. യോഗത്തിൽ എൻ. സി തോമസ് നീലിയറ അദ്ധ്യക്ഷത വഹിച്ചു.

ടോം നെൽസൺ നെല്ലുവേലിൽ, തോമസ് കൊല്ലംപറമ്പിൽ, ജോസുകുട്ടി കുന്നേൽപുരയിടം, ജോസഫ് കരിമ്പനാൽ, സാവിയോ പറമുണ്ടയിൽ, എന്നിവർ പ്രസംഗിച്ചു.