കാളികാവ് : കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് ക്ഷേത്രം തന്ത്രി എം എൻ ഗോപാലൻ, മേൽശാന്തി ടി കെ സന്ദീപ് എന്നിവർ കൊടിയേറ്റ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ഇന്ന് മുതൽ 18 വരെ ക്ഷേത്രത്തിൽ കലശപൂജ, ശ്രീബലി, കാഴ്ചശ്രീബലി എന്നിവ നടക്കും. 18 ന് പള്ളിവേട്ട, 19 ന് ആറാട്ട് എന്നിവ നടക്കും.
ഇന്നലെ ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠ നടന്നു. ക്ഷേത്രം തന്ത്രി എം എൻ ഗോപാലൻ, ജിതിൻ ഗോപാൽ തന്ത്രി, മേൽശാന്തി ടി.കെ സന്ദീപ് എന്നിവർ കാർമ്മികത്വം വഹിച്ചു. നൂറുകണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു.
എസ്.എൻ.ഡി.പി യോഗം കൗൺസിലർ സി.എം ബാബു ക്ഷേത്രം സമർപ്പണം നടത്തി. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ മുഖ്യപ്രഭാഷണവും ദേവസ്വം കൗണ്ടർ ഉദ്ഘാടനവും നിർവഹിച്ചു. സ്ഥപതി ഉൾപ്പെടെയുള്ളവരെ യോഗം ബോർഡ് മെമ്പർ ടി സി ബൈജു, യൂണിയൻ കൗൺസിലർ എം.ഡി ശശിധരൻ എന്നിവർ ആദരിച്ചു. യൂണിയൻ വനിതസംഘം പ്രസിഡന്റ് സുധ മോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി കെ വി ധനേഷ്, ദേവസ്വം, ശാഖ യോഗം ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു. കാളികാവ് ദേവസ്വം സെക്രട്ടറി കെ പി വിജയൻ സ്വാഗതവും ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ നന്ദിയും പറഞ്ഞു.