
പാലാ : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കിടങ്ങൂർ പിറയാർ കറുത്തേടത്ത് വിഷ്ണുരാജിനെ (30) യാണ് പിടികൂടിയത്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് സ്ഥിരമായി ഓട്ടം പോയിരുന്ന വിഷ്ണു ആ പരിചയം മുതലെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അടുപ്പത്തെക്കുറിച്ച് മനസിലാക്കിയ വീട്ടുകാർ ഒരു
ജനപ്രതിനിധിയോട് വിവരം പറഞ്ഞു. സൂചന അനുസരിച്ച് ഓട്ടോ ഡ്രൈവറെ നിരീക്ഷണത്തിലാക്കിയ പൊലീസ് ഇന്നലെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കുമെന്ന് കിടങ്ങൂർ സി.ഐ ബിജു കെ.ആർ പറഞ്ഞു.