
ചങ്ങനാശേരി: മുൻ ആർച്ച് ബിഷപ് ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണജൂബിലി ആഘോഷിച്ചു. വിവിധ രൂപത മേലദ്ധ്യക്ഷൻമാരായ മാത്യു മൂലക്കാട്ട്, ജോസഫ് പണ്ടാരശേരി, ഗീവർഗീസ് മാർ അപ്രേം, ജോസഫ് കല്ലറങ്ങാട്ട്, ജേക്കബ് മുരിക്കൻ, ജോസഫ് പള്ളിക്കപറമ്പിൽ, ജോസ് പുളിക്കൽ, മാത്യു അറയ്ക്കൽ, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, തോമസ് മാർ കൂറിലോസ്, ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, ഉമ്മൻ ചാണ്ടി, ലോകായുക്ത സിറിയക്ക് തോമസ്, ഡി.ജി.പി ടോമിൻ തച്ചങ്കരി, വൈസ് ചാൻസലർ ഡോ. സാബു തോമസ്, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ തുടങ്ങിയവർ ആശംസകൾ നേർന്നു.