
മണിമല: ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി വെള്ളാവൂർ ഉള്ളായം വാഹനാനിൽ ഹരീഷ് (27) പിടിയിലായി. നിരവധി മോഷണക്കേസിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പിടിച്ചുപറി കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് . ഒരു കേസിൽ അറസ്റ്റിലായ പ്രതി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. കോട്ടയം ചുങ്കം ഭാഗത്ത് ഒളിവിൽ കഴിയുന്നതായി കാഞ്ഞിരപ്പള്ളി ഡെപ്യുട്ടി പൊലീസ് സൂപ്രണ്ട് എൻ.ബാബുക്കുട്ടന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മണിമല പൊലീസ് ഇൻസ്‌പെക്ടർ ബി. ഷാജിമോന്റെ നേതൃത്വത്തിൽ വീട് വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.