എസ്.എൻ.ഡി.പി യോഗം ഉദയനാപുരം പടിഞ്ഞാറെ മുറി 131ാം നമ്പർ ശാഖയിലെ ശ്രീ വല്യാറ ദേവിക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവത്തോടനുബന്ധിച്ച് ദേവിക്ക് പൂമൂടൽ വഴിപാട് നടത്തി. ക്ഷേത്രം മേൽശാന്തി കണ്ണൻ ശാന്തി ഉല്ലല മുഖ്യ കാർമ്മികത്വം വഹിച്ചു. കണ്ണൻ ശാന്തി വല്ലകം, സജിത് ശാന്തി തുടങ്ങിയവർ സഹകാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് സദാനന്ദൻ ചെല്ലിത്തറ, വൈസ് പ്രസിഡന്റ് ഷിബു പുളിക്കേശേരി , സെക്രട്ടറി പൊന്നപ്പൻ ഒറ്റക്കണ്ടം, സുധീർ ആറുകണ്ടം, സന്തോഷ് പുത്തൻതറ, സുനിൽകുമാർ ദൈവത്തിൻ തറ, സലിമോൻ കരീത്തറ, അരുൺ കുമാർ പുത്തൻ തറ എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച മകം തൊഴൽ പള്ളിവേട്ട എന്നിവ നടക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് ആറാട്ട് സദ്യ . വൈകിട്ട് ആറാട്ടോടെ ഉത്സവം സമാപിക്കും.