വൈക്കം: ഇണ്ടംതുരുത്തിൽ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റി. ക്ഷേത്രം മേൽശാന്തി ഇണ്ടംതുരുത്തിൽ മുരളീധരൻ നമ്പൂതിരി, ഇണ്ടംതുരുത്തിൽ ഹരിഹരൻ നമ്പൂതിരി എന്നിവരും കാർമ്മികരായിരുന്നു. വിവിധ ദിവസങ്ങളിൽ കുലവാഴപുറപ്പാട്, ആറാട്ട്, ഗണപതിഹോമം, ആയില്യം പൂജ, പൗർണ്ണമിപൂജ, മകം ദർശനം, കുംഭകുട ഘോഷയാത്ര, ഉത്സവബലി ദർശനം, താലപ്പൊലി, ആറാട്ടെഴുന്നള്ളിപ്പ്, ആറാട്ട് വരവ്, വലിയകാണിക്ക എന്നിവ നടക്കും. 19ന് രാത്രി നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.