തലയോലപ്പറമ്പ് : ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് 17 ന് കൊടിയേറി 23 ന് ആറാട്ടോടെ സമാപിക്കും.17 ന് വൈകിട്ട് 3ന് കൊടിക്കൂറ, കൊടിക്കയർ സമർപ്പണം വൈകിട്ട് 5ന് വിളക്ക് പൂജ, 6.30 ന് ദീപാരാധന. തുടർന്ന് ക്ഷേത്രം തന്ത്റി കുമരകം എം.എൻ.ഗോപാലൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. രാത്രി 8 ന് ഗുരുദേവ കൃതികളുടെ ആലാപനം 'ബ്രഹ്മനാദം . രാത്രി 9 ന് വിളക്ക്. 18 ന് ഉച്ചയ്ക്ക് 12 ന് പ്രസാദമൂട്ട് വൈകിട്ട് 6.30 ന് ദീപാരാധന തുടർന്ന് പാഠകം. 19 ന് വൈകിട്ട് 6.30 ന് ദീപാരാധന, പുഷ്പാഭിഷേകം തുടർന്ന് തിരുവാതിര, ഓട്ടൻതുള്ളൽ. 20 ന് വൈകിട്ട് 6.30 ന് ദീപാരാധന തുടർന്ന് നൃത്തനൃത്ത്യങ്ങൾ, രാത്രി 9 ന് വിളക്ക്. 21 ന് രാവിലെ 11 ന് ഉത്സവബലി വൈകിട്ട് 6.30 ന് ദീപാരാധന രാത്രി 8 ന് ദേശ താലപ്പൊലി. 22 ന് രാവിലെ 8.45 ന് പൊങ്കാലയ്ക്ക് എം.എൻ ഗോപാലൻ തന്ത്രി ഭണ്ഡാര അടുപ്പിൽ അഗ്‌നി പകരും. തുടർന്ന് പൊങ്കാല ദീപം തെളിയിക്കൽ, പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 12ന് ശ്രീഭൂതബലി 12.30ന് പൊങ്കാല സദ്യ. വൈകിട്ട് 6.30ന് ദീപാരാധന, 7 ന് നവീന ഭക്തിഗാനാമൃതം രാത്രി 11 ന് പള്ളിവേട്ട. 23 ന് ഉച്ചയ്ക്ക് 1 ന് ആറാട്ട് സദ്യ, വൈകിട്ട് 7ന് കൊടിയിറക്ക്.തുടർന്ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, വിശേഷാൽ പൂജകൾ, ദീപാരാധന, വലിയ കാണിക്ക എന്നിവ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പരിപാടികൾ നടത്തുന്നതെന്ന് ദേവസ്വം പ്രസിഡന്റ് പി.കെ ശശിധരൻ സെക്രട്ടറി പി.എം രാജേന്ദ്രൻ എന്നിവർ പറഞ്ഞു.