വൈക്കം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വൈക്കം താലൂക്ക് കർഷക തൊഴിലാളി യൂണിയൻ ബി.കെ.എം.യു മണ്ഡലം കമ്മിറ്റി ബി.എസ്.എൻ. എൽ ഓഫീസ് പടിക്കൽ നടത്തിയ സമരം സംസ്ഥാന സെക്രട്ടറി പി.സുഗതൻ ഉദ്ഘാടനം ചെയ്തു. യുണിയൻ പ്രസിഡന്റ് പി.എസ്.പുഷ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാസംഘം മണ്ഡലം സെക്രട്ടറി മായ ഷാജി, പി.വി.കുട്ടൻ, സുമ, സോമൻ, രമണി എന്നിവർ സംസാരിച്ചു.