jeep

കോട്ടയം: ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകൾക്ക് 'ഗൂർഖ' ജീപ്പുകൾ കൈമാറി. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം ഈസ്റ്റ്‌, എരുമേലി, മുണ്ടക്കയം, മണിമല, മേലുകാവ് തുടങ്ങിയ സ്റ്റേഷനുകൾക്കാണ് 'ഗൂർഖ' അനുവദിച്ചിട്ടുള്ളത്. ദുർഘടമായ പാതകളിലൂടെ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന ഇന്ത്യയുടെ സ്വന്തം ഓഫ് റോഡറായ ഫോഴ്സ് കമ്പനിയുടെ 'ഗൂർഖ' ജീപ്പുകൾ കേരള പൊലീസ് കഴിഞ്ഞ ദിവസം വാങ്ങിയിരുന്നു. സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലും മലയോരമേഖലകങ്ങളിലുമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കായിട്ടാണ് ഗൂർഖ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. ഓഫ് റോഡ് മത്സര പ്രേമികളുടെ പ്രിയ വാഹനമാണ് ഗൂർഖ. സാധാരണ എസ്.യു.വി കളേക്കാൾ വീൽബേസും ഉയരവും കൂടുതലുളള ഗൂർഖയെ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനാകും.