വൈക്കം : പട്ടിക - വിഭാഗം തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഏതാനും മാസങ്ങളായി ലഭിക്കാത്തതിൽ കെ.പി.എം.എസ് വൈക്കം യൂണിയൻ കമ്മിറ്റി പ്രതിഷേധിച്ചു. യൂണിയൻ പ്രസിഡന്റ് എം.കെ.രാജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ലത, ഖജാൻജി ഉഷാ മുരളീധരൻ, വൈസ് പ്രസിഡന്റ് സി.പി.കുഞ്ഞൻ, എം.കെ.സോമൻ എന്നിവർ പ്രസംഗിച്ചു. മഹിളാ ഫെഡറേഷൻ സെക്രട്ടറി ശകുന്തള രാജു നന്ദി പറഞ്ഞു.