തലയോലപ്പറമ്പ് : നടപ്പ് സാമ്പത്തിക വർഷം അവസനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി ക്വാറം തികയാതെ പിരിച്ചു വിട്ടു. 15 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണസമിതിയിൽപ്പെട്ട എട്ട് പേർ എൽ.ഡി.എഫ് മെമ്പർമാരെന്നിരിക്കെ പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഉൾപ്പെടെ ആരും കമ്മിറ്റിയിൽ പങ്കെടുത്തില്ല. ഭരണ പരാജയവും കെടുകാര്യസ്ഥതയുമാണ് ഇത് വെളിവാക്കുന്നതെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.