വൈക്കം : ഇടവേളയ്ക്ക് ശേഷം വീണ്ടും സ്കൂളിലെത്താനായതിന്റെ ആവേശത്തിലായിരുന്നു കുരുന്നുകൾ. കളിചിരിയും കലപിലയുമായി അവർ ക്ലാസ് മുറികളെ ശബ്ദമയമാക്കി. അക്കരപ്പാടം ഗവ.യു.പി സ്‌കൂളിലേക്കെത്തിയ ഒന്നാം ക്ലാസ് കുട്ടികളെ പൂച്ചെണ്ട് നൽകിയാണ് അദ്ധ്യാപകർ സ്വീകരിച്ചത്. പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്​റ്റർ നടേശൻ.ഇ.ആർ സ്വാഗതം പറഞ്ഞു. അദ്ധ്യാപികമാരായ ബീന വി.ബി, ആര്യ, അഞ്ജു, അമ്പിളി അനുഷ, പ്രസീന ശങ്കർ, ഷീല എന്നിവർ നേതൃത്വം നല്കി.