മുണ്ടക്കയം: എരുമേലി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് വിഭജിച്ച് മുക്കൂട്ടുതറയോ കണമലയോ കേന്ദ്രമാക്കി പുതിയ സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആവശ്യപ്പെട്ടു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വൈദ്യുതി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് വിളിച്ച ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സെക്ഷൻ ഓഫീസിന്റെ ആവശ്യകത ചൂണ്ടികാട്ടിയുള്ള റിപ്പോർട്ട് വൈദ്യുതി വകുപ്പിനും ബോർഡിനും സമർപ്പിക്കണമെന്ന നിർദേശവും എം.എൽ.എ ഉദ്യോഗസ്ഥർക്ക് നൽകി.