കല്ലറ : ഗ്രാമപഞ്ചായത്തിലെ മുണ്ടാറിൽ 30 വർഷമായി തരിശായി കിടന്നിരുന്ന വടക്കേ കളകെട്ടി പടശേഖരത്തിലെ 30 ഏക്കറിൽ നടന്ന കൊയ്ത്തുത്സവത്തിന്റെയും, കൃഷി ഓഫീസറെ ആദരിക്കലിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോണി തൊട്ടുങ്കൽ നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ.ശശികുമാർ, മെമ്പർ അമ്പിളി ബിനീഷ്, കൃഷി ഓഫീസർ ജോസഫ് റഫിൻ ജെഫ്രി എം, സി.ഡി.എസ് ചെയർപേഴ്‌സൺ നിഷ ദിലീപ്, ശ്രീലക്ഷ്മി, കുടുംബശ്രീ അംഗങ്ങളായ രാജിമോൾ, രാജമ്മ വാവ, സരസമ്മ പ്രകാശൻ, പ്രകാശൻ മരുത്താംതറ, വ്യസൻ മരുത്താംതറ, അംബിക വിജയൻ എന്നിവരുടെ നേതൃത്വം നൽകി.