കോട്ടയം: കൊവിഡ് മൂലം ദുരിതത്തിലായ രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെയാണ് കേന്ദ്രസർക്കാർ ബഡ്ജറ്റ് അവതരിപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ മേഖലാ കേന്ദ്രങ്ങളിൽ ഇന്ന് സായാഹ്നധർണ നടക്കും. കോട്ടയത്ത് പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം, പാലാ, എരുമേലി, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളിൽ സായാഹ്നധർണ നടക്കും.