hos

അറുനൂറ്റിമംഗലം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ദേശീയ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി അറുനൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം. പരിശോധനയിൽ 90 ശതമാനം മാർക്കാണ് ലഭിച്ചത്. ഒ.പി സൗകര്യം, ഭൗതിക സാഹചര്യങ്ങൾ, ജീവനക്കാരുടെ കാര്യക്ഷമത, ആവശ്യ മരുന്നുകളുടെ ലഭ്യത, മികച്ച ലാബ്, ശാസ്ത്രീയ മാലിന്യ നിർമ്മാർജനം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചാണ് ആരോഗ്യ കേന്ദ്രം സർട്ടിഫിക്കറ്റ് നേടിയത്. ജീവിതശൈലീ രോഗനിർണയ ക്യാമ്പ്, കൗമാര ആരോഗ്യ ക്ലിനിക് , വയോജന ക്ലിനിക്, ശിശു സൗഹൃദ വാക്‌സിനേഷൻ മുറി , കാത്തിരിപ്പുകേന്ദ്രം, വൃത്തിയുള്ള ആശുപത്രി പരിസരം എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതയാണ്.