
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽപ്പൂരം ഇത്തവണ നടത്തും. മാർച്ച് 15 മുതൽ 24വരെയാണ് ഉത്സവം. 23ന് പള്ളിവേട്ട ദിനത്തിലാണ് പകൽപ്പൂരം. കഥകളി, ഗാനമേള, സംഗീതസദസ്, ക്ഷേത്രകലകൾ തുടങ്ങിയ കലാപരിപാടികളും നടത്തും. കലാപരിപാടികൾക്കും ക്ഷേത്ര ചടങ്ങുകൾക്കും പ്രാധാന്യം നൽകും. മാർച്ച് 22ന് വലിയവിളക്ക് ദേശവിളക്കായി ആഘോഷിക്കുമെന്ന്് ഉപദേശകസമിതി പ്രസിഡന്റ് ടി.സി ഗണേഷ്, സെക്രട്ടറി അജയ് ടി. നായർ എന്നിവർ അറിയിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് പ്രൊഫ. പ്രദീപ് മന്നക്കുന്നം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.കൃഷ്ണചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കലാപരിപാടികൾ നടത്താൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണം. ഫോൺ: 9847389500.