കല്ലറ : ഒരു നൂറ്റാണ്ടിലേറ കല്ലറയിലെ സാമൂഹിക - സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ ശ്രീനാരായണ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് ആരംഭിക്കുന്ന ഗ്രന്ഥശാല പ്രവർത്തനങ്ങളുടെ ഭാഗമായി പുസ്തകസമാഹരണത്തിന് തുടക്കമായി. നാടക പ്രവർത്തകനും, പഞ്ചായത്തംഗവുമായ ജോയി കല്പകശ്ശേരിയിൽ നിന്ന് 25 പുസ്തകങ്ങൾ ക്ലബ് സെക്രട്ടറി കെ.കെ.കൃഷ്ണൻ സ്വീകരിച്ചു. ക്ലബ് പ്രസിഡന്റ് ഡോ.സരിത്ത് കുമാർ, മുൻ പഞ്ചായത്തഗംങ്ങളായ അനീഷ് പാലക്കാമറ്റം, സലിംകുമാർ. പി.വി.വിജയൻ, ഷാജി കാക്കനാട്ട് തുടങ്ങിയവർ പങ്കെടുത്തു.