well

കുറിച്ചി: കുറിച്ചി പഞ്ചായത്തില്‍ കുഴല്‍ക്കിണറുകളില്‍ നിന്ന് ശുദ്ധജലവിതരണം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ നിർവഹിക്കും. ഭൂഗര്‍ഭ ജലവകുപ്പിന്റെ പ്‌ളാന്‍ ഫണ്ടില്‍ നിന്ന് 40.55 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.16ാം വാര്‍ഡില്‍ കാഞ്ഞിരത്തുംമൂട്, 14ാം വാര്‍ഡില്‍ ചെമ്പുചിറ ഭാഗം, കെ.സി.കെ ഭാഗം എന്നിവിടങ്ങളിലായാണ് മിനി ജലവിതരണ പദ്ധതി നടപ്പാക്കുന്നത്. രണ്ടു വാര്‍ഡുകളിലായി 5 കുഴല്‍ക്കിണറുകള്‍ നവീകരിച്ചിട്ടുണ്ട്. മണിക്കൂറില്‍ 5000 ലിറ്റര്‍ ജലം ഒരു കുഴല്‍ക്കിണറില്‍ നിന്നും ലഭിക്കും. 14, 16 വാര്‍ഡുകളിലായി 150 വീടുകള്‍ക്ക് പ്രയോജനം ലഭിക്കും.