പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ ഉടൻ തുറന്നുപ്രവർത്തിപ്പിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) ആവശ്യപ്പെട്ടു..
ആശുപത്രി ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം അടച്ചിട്ട തിയറ്റർ ഇതുവരെയും തുറന്നിട്ടില്ല. ചൊവ്വാഴ്ച ദിവസങ്ങളിൽ ഓർത്തോ വിഭാഗത്തിനും ബുധനാഴ്ച ദിവസങ്ങളിൽ ഗൈനക്കോളജി വിഭാഗത്തിനും വ്യാഴാഴ്ച സർജറി വിഭാഗത്തിനും വെള്ളിയാഴ്ച ഇ എൻ.ടി. വിഭാഗത്തിനുമാണ് ഓപ്പറേഷൻ നടത്തിയിരുന്നത്. ഒരു മാസത്തോളമായി തിയറ്റർ അടഞ്ഞുകിടക്കുന്നതിനാൽ നിർദ്ധനരായ രോഗികൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. മണ്ഡലം പ്രസിസിഡന്റ് രാഹുൽ ബി.പിള്ള അദ്ധ്യക്ഷനായി.
ഓഫീസ് ചാർജ് സെക്രട്ടറി ക്രിസ്റ്റിൻ അറക്കൽ,​ വൈസ് പ്രസിഡന്റ് നാസർ സലാം,​ സംസ്ഥാന ട്രഷറർ സബിൻ അഴകമ്പ്രയിൽ തുടങ്ങിയവർ സംസാരിച്ചു.