പൊൻകുന്നം: ദീർഘകാലം ചിറക്കടവ് വടക്കുംഭാഗം എൻ.എസ്.എസ് കരയോഗം പ്രസിഡന്റായിരുന്ന അന്തരിച്ച ആർ.സുകുമാരൻ നായരുടെ ഛായാചിത്രം കരയോഗം ഹാളിൽ അനാച്ഛാദനം ചെയ്തു. യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്.നായകസഭാംഗവുമായ അഡ്വ.എം.എസ്.മോഹൻ അനാച്ഛാദനം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് എം.ഡി.ബേബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ജി.മോഹനൻ നായർ, സെക്രട്ടറി പി.എസ്.ഗോപിക്കുട്ടൻ നായർ, പി.പ്രസാദ്, വി.പി.സോമൻ നായർ എന്നിവർ സംസാരിച്ചു. കെ.എ.എസ് പരീക്ഷയിൽ അഞ്ചാംറാങ്ക് നേടിയ എം.ഗൗതമനെ പൊന്നാട അണിയിച്ച് ആദരിച്ചു. അദ്ധ്യാപക പുരസ്‌കാരം നേടിയ ഡി.പ്രവീൺ കുമാർ, കർഷകപുരസ്‌കാരം നേടിയ വി.ജി.സുകുമാര പണിക്കർ എന്നിവരെയും ആദരിച്ചു. വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു.