ചങ്ങനാശേരി: കൊവിഡ് ജാഗ്രതാ പദ്ധതിയിൽ ഉൾപ്പെടുത്തി യൂണിയൻതല പരിശീലന പരിപാടി 16ന് എൻ.എസ്.എസ് ആസ്ഥാനത്ത് ഓൺലൈനായി നടക്കും. 60 താലൂക്ക് യൂണിയനുകളെ രണ്ടു ക്ലസ്റ്ററുകളായി തിരിച്ചാണ് പരിശീലനപരിപാടി ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ ക്ലസ്റ്റർ 10 മുതൽ 12 വരെയും രണ്ടാമത്തെ ക്ലസ്റ്റർ രണ്ടുമുതൽ 4വരെയും നടക്കും. മാനവവിഭവശേഷിവകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി. രണ്ട് ക്ലസ്റ്ററുകളുടെയും പരിശീലനപരിപാടി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. മാനവവിഭവശേഷിവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന കരയോഗം രജിസ്ട്രാർ പി.എൻ സുരേഷ് പരിശീലനപരിപാടി ഏകോപിപ്പിക്കും. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. ബി. പത്മകുമാർ പരിശീലനപരിപാടിക്ക് നേതൃത്വം നൽകും.