പാലാ: കൊട്ടാരമറ്റത്ത് വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.30തോടെ കൊട്ടാരമറ്റം റൗണ്ടാനയ്ക്കു സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ടിപ്പർ ലോറിക്കിടയിലേയ്ക്കു പാഞ്ഞുകയറിയാണ് കാർ ഓടിച്ച യുവതിക്ക് പരിക്കേറ്റത്. അതിരമ്പുഴ സ്വദേശിനി ഷീബാ മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ. മറ്റൊരു വാഹനം തട്ടിയതിനെ തുടർന്ന് ആൽട്ടോ കാർ നിയന്ത്രണം നഷ്ടമായി ഡിവൈഡറിനു മുകളിലൂടെ പാഞ്ഞുചെന്ന് ടിപ്പർ ലോറിയ്ക്കടിയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.