പാലാ: കരൂർ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 18 മുതൽ 20 വരെ നടക്കും. ക്ഷേത്രാചാര്യൻ താഴമൺ മഠം കണ്ഠരര് മഹേഷ് മോഹനര്, തേവണക്കോട്ടില്ലം വിഷ്ണു നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും. 18ന് രാവിലെ ഗണപതിഹോമം, വിഷ്ണുപൂജ, മൃത്യുഞ്ജയഹോമം, വൈകുന്നേരം ക്ഷേത്രത്തിൽ പ്രാസാദ ശുദ്ധിക്രിയകൾ, ദീപാരാധന, കളമെഴുത്തുംപാട്ടും, കേളി, കളം കണ്ട് തൊഴിൽ. 19ന് രാവിലെ ഗണപതിഹോമം, ബിംബശുദ്ധി ക്രിയകൾ, ഉപദേവതാകലശം, വൈകുന്നേരം 6.15ന് ദീപാരാധന, കളമെഴുത്തുംപാട്ട്.
20ന് വെളുപ്പിന് 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് കലശപൂജ, 8ന് കലശാഭിഷേകം, 10ന് സർപ്പത്തിന് നൂറും പാലും, 11.30ന് അന്നദാനം, തുടർന്ന് അതുല്യപ്രതിഭ കൊച്ചിൻ മൻസൂർ നയിക്കുന്ന ഗാനാമൃതം. വൈകുന്നേരം 6ന് സോപാന സംഗീതം, ദീപാരാധന, കളമെഴുത്തും പാട്ടും, തുടർന്ന് പുറക്കളത്തിൽ ഗുരുതി എന്നിവയാണ് പ്രധാന പരിപാടികളെന്ന് രക്ഷാധികാരി അഭിലാഷ് കളപ്പുരയ്ക്കൽ, പ്രസിഡന്റ് രമേശ് പോളക്കുളങ്ങര, സെക്രട്ടറി അഡ്വ. എസ്. അഭിജിത്ത് കളപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു.