അടിമാലി: ടൗണിൽ അനധികൃത പാർക്കിംഗ് വ്യാപകമായി. നടപടിയെടുക്കേണ്ട അടിമാലി ട്രാഫിക് പൊലീസ് മൗനം പാലിക്കുന്നതായി വ്യാപാരികൾ പരാതിപ്പെടുന്നു. വ്യാപാര ശാലകളുടെ മുൻപിലുള്ള റോഡുകളിൽ കടകളിലക്ക് കയറാൻ കഴിയാത്ത വിധം മണിക്കുറുകളോളം സമയംപാർക്ക് ചെയ്യുന്ന രീതിയാണ് വാഹന ഉടമകൾ ചെയ്യുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി അടിമാലിയിലും പരാസരത്തും നടക്കുന്ന സിനിമ ചിത്രീകരണവുമായി ബന്ധപ്പെട കാരാവാൻ ദിവസങ്ങളായി കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ തിരക്ക് ഏറിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരിക്കുന്നത്. .