nazrudheen
ടി. നസുറുദ്ദിൻ അനുസ്മരണത്തിന്റെ ഭാഗമായി ഛായ ചിത്രത്തിന് മുമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂണിറ്റ് പ്രസിഡന്റ് വി.കെ മാത്യു ദീപം തെളിക്കുന്നു

രാജാക്കാട് : വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.നസിറുദ്ദിൻ അനുസ്മരണ യോഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് വി.കെ മാത്യു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.എസ് ബിജു സ്വാഗതം പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് സിബി കൊച്ചുവള്ളാട്ട്,യൂണിറ്റ് ട്രഷറർ സജിമോൻ ജോസഫ്,യൂത്ത് വിംഗ് പ്രസിഡന്റ് അബ്ദുൾകലാം,സെക്രട്ടറി ശബരീഷ് ദിവാകരൻ,വനിതാ വിംഗ് പ്രസിഡന്റ് ആശാ ശശികുമാർ,സെക്രട്ടറി ജയാ മഹേഷ്,ടി.ടി ബൈജു,ബെന്നി ജോസഫ്, പി.ബി മുരളിധരൻ നായർ,വി.എൻ ഷാജി, കെ എസ് ശിവൻ,വി.കെ ശശീന്ദ്രൻ,വി.സി ജോൺസൺ,ദീപാ ഷിബു,ഷിന്റോ എന്നിവർ നേതൃത്വം നൽകി.