കോട്ടയം: ക്‌നാനായ കത്തോലിക്കാ യാക്കോബായ സമൂഹങ്ങളുടെ ഐക്യം സഭാഗാത്രത്തെ ശക്തിപ്പെടുത്തുമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. ചെങ്ങളം നല്ല ഇടയൻ ക്‌നാനായ കത്തോലിക്കാ മലങ്കര ദൈവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ ചാൻസിലർ ഫാദർ ജോൺ ചെന്നാകുഴി, ഫാ മാത്യു കണിയന്ത്ര മാലിൽ വികാരി ഫാദർ ബോബി ചേരിയിൽ, സിസ്റ്റർ കരുണ, ബിനു ചെങ്ങളം എന്നിവർ പങ്കെടുത്തു.