വൈക്കം : അക്കരപാടം ശ്രീബാലമുരുകൻ സ്വാന്തനം ചാരി​റ്റിബിൾ ട്രസ്​റ്റിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച വിവിധ വിഭാഗങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായവിതരണവും കിഴക്കേത്തറ തങ്കപ്പൻ എൻഡോമെന്റ് സഹായനിധി വിതരണവും ചടങ്ങിൽ നടന്നു.ട്രസ്​റ്റ് ചെയർമാൻ ജീ. ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആർ രതീഷ്, ടി.കെ ജയകുമാർ, പി.സദാശിവൻ, എം.സി സുനിൽകുമാർ, കെ.ടി ചന്ദ്രൻ, വി.എം വിപിൻ, ​ടി.സജീവ്, വി.എൽ രതീഷ്, എം.ആർ ബേബി, പ്രിൻസ്, രതീഷ്, പി.ആർ പ്രവീൺ,എം.ആർ.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.